ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന് ഏലത്തോട്ടത്തിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ

  1. Home
  2. CRIME

ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന് ഏലത്തോട്ടത്തിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ

Baby


ഇടുക്കി: ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട് യുവതി. അവിവഹിതയായ അതിഥി തൊഴിലാളിയായ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഏലത്തോട്ടിൽ കുഴിച്ചിട്ടത്.

ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. ഇന്നലെയാണ് യുവതി കുട്ടികളെ പ്രസവിച്ചത്. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്.

സംഭവത്തിനുശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തെരച്ചിൽ നടത്തുകയാണ് പൊലീസ്.