റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 4 ജീവനക്കാർ അറസ്റ്റിൽ

ഡൽഹിയിൽ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫരീദാബാദ് സ്വദേശിനിയായ മുപ്പതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ നാല് റെയിൽവേ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അർധരാത്രിയിലാണ് യുവതിയെ റെയിൽവേ സ്റ്റേഷനിൽ വെച്ച കൂട്ടബലാത്സംഘം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിലെ സ്ഥിരം ജീവനക്കാരാണ് പിടിയിലായ നാലുപേരും. വിനോദ് കുമാര്‍(38) സതീഷ് കുമാര്‍(35) ജഗദീഷ് ചന്ദ്(37) മംഗള്‍ചന്ദ് മീണ(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പ്രതികളിൽ രണ്ടുപേർ യുവതിയെ പൂട്ടിയിട്ട് ബലാത്സംഘം ചെയ്യുകയും മറ്റു രണ്ടുപേർ മുറിക്ക് പുറത്തു കാവൽ നിൽക്കുകയായിരുന്നു. ജീവനക്കാർ ഉപയോഗിക്കുന്ന മുറിയിൽ എത്തിച്ചായിരുന്നു ബലാത്സംഗം. വെള്ളിയാഴ്ച രാവിലെ 3.27-ഓടെയാണ് യുവതി ഫോണിൽ വിളിച്ച് പൊലീസിനെ പരാതി അറിയിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.