യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് കെട്ടിയിട്ടു പീഡിപ്പിച്ചു: സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കയറ്റിയ പ്രതികൾ അറസ്റ്റിൽ

  1. Home
  2. CRIME

യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് കെട്ടിയിട്ടു പീഡിപ്പിച്ചു: സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കയറ്റിയ പ്രതികൾ അറസ്റ്റിൽ

Rape


തൃശൂർ: യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് കെട്ടിയിട്ടു പീഡിപ്പിച്ചു. തൃശൂർ കുന്നംകുളത്താണ് സംഭവം. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കാനും ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന, ചെമ്മൻതിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് അറസ്റ്റിലായത്. ക്രൂര കൃത്യത്തിനു ശേഷം പ്രതികൾ ഒളുവിലായിരുന്നു.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യപ്പെട്ട യുവതി കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പീഡനദൃശ്യങ്ങള്‍ പകർത്തുകയും അത് പെൻഡ്രൈവിലേക്ക് മാറ്റുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ പക്കൽ നിന്നും പെൻഡ്രൈവ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഒരു വർഷമായി പീഡനം തുടരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. 

ഭർത്താവും യുവതിയും കേരളത്തിന് പുറത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞയിടയ്‌ക്കാണ് നാട്ടിൽ സ്ഥിരമായത്. ഇതിനിടെ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് മർദ്ദനം ആരംഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ യുവതി ചികിത്സ തേടിയതിനെ തുടർന്നാണ് ക്രൂരത പുറംലോകമറിഞ്ഞത്.