പട്ടാമ്പിയിൽ അഞ്ചര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 46 വർഷം തടവ്

  1. Home
  2. CRIME

പട്ടാമ്പിയിൽ അഞ്ചര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 46 വർഷം തടവ്

court order


പട്ടാമ്പി: രാത്രി വീട്ടിൽ അതിക്രമിച്ചു കയറി അഞ്ചര വയസ്സുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടു പോയി വീടിനടുത്തുള്ള പറമ്പിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷവും മൂന്നു മാസവും കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക ബാലികയ്ക്ക് നൽകാനും വിധിയിൽ പറയുന്നു.

പിഴ നൽകിയില്ലെങ്കിൽ രണ്ടര വർഷം അധികതടവ് അനുഭവിക്കണം. കോങ്ങാട് പച്ചേനി ലക്ഷം വീട് കോളനിയിൽ അയൂബിനാണ് (27) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.

ബാലികയ്ക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് ജഡ്ജി ഉത്തരവു നൽകി. 2019ൽ കോങ്ങാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിധി.