തൂതപുഴയിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി

ആനമങ്ങാട്: പെരിന്തൽമണ്ണക്കടുത്ത് ആനമങ്ങാട് മണലായ തൂതപുഴയിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി. മണലായ കണ്ണൻചിറ കുളിക്കടവിലാണ് മനുഷ്യന്റേതെന്ന് തോന്നുന്ന അസ്‌ഥികൂടം കണ്ടെത്തിയത്. പുഴയിൽ അധികം ആഴമില്ലാത്ത വെള്ളത്തിൽ താഴ്ന്ന നിലയിൽ ആണ് അസ്ഥികൾ കണ്ടെത്തിയത്. മനുഷ്യന്റെ എല്ലാ അസ്‌ഥികളും ഒരുഭാഗത്ത് തന്നെ കൂടിക്കിടക്കുന്നതിനാൽ മുകളിൽ നിന്ന് ഒഴുകി വന്നതാവാൻ സാധ്യത ഇല്ല എന്നാണ് പറയപ്പെടുന്നത്.
വിവരം അറിഞ്ഞ് പെരിന്തൽമണ്ണ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ സിഐ പ്രേംജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.