\u0D17\u0D41\u0D30\u0D41\u0D24\u0D30 \u0D15\u0D30\u0D7E \u0D30\u0D4B\u0D17\u0D02 \u0D2C\u0D3E\u0D27\u0D3F\u0D1A\u0D4D\u0D1A \u0D2F\u0D41\u0D35\u0D3E\u0D35\u0D3F\u0D28\u0D46 \u0D15\u0D46.\u0D0E\u0D38\u0D4D.\u0D06\u0D7C.\u0D1F\u0D3F.\u0D38\u0D3F \u0D15\u0D23\u0D4D\u0D1F\u0D15\u0D4D\u0D1F\u0D7C \u0D2E\u0D7C\u0D26\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. CRIME

ഗുരുതര കരൾ രോഗം ബാധിച്ച യുവാവിനെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചു

ഗുരുതര കരൾ രോഗം ബാധിച്ച യുവാവിനെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചു


ഗുരുതര കരൾ രോഗം ബാധിച്ച യുവാവിനെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ച് അവശനാക്കി പൊലീസിൽ ഏല്‍പ്പിച്ചതായി പരാതി. കൊല്ലം ഭാരതീപുരം സ്വദേശി ഷൈജുവിനാണ് മർദനമേറ്റത്. ഷൈജു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

കരൾ രോഗബാധിതനായ അനി എന്ന ഷൈജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ 23ന് ചികിത്സ കഴിഞ്ഞ് പുനലൂർക്ക് കെ.എസ്.ആർ.ടി.സി ബസിൽ മടങ്ങും വഴി മർദിച്ചു എന്നാണ് പരാതി. ആളൊഴിഞ്ഞ പിൻസീറ്റിൽ ക്ഷീണം തോന്നിയ ഷൈജു കിടന്നപ്പോൾ മദ്യപിച്ചു എന്ന് ആരോപിച്ച് ആയിരുന്നു കണ്ടക്ടർ രാജീവിന്‍റെ മർദനം