\u0D24\u0D46\u0D7B\u0D2E\u0D32\u0D2F\u0D3F\u0D32\u0D4D‍ \u0D2A\u0D30\u0D3E\u0D24\u0D3F \u0D28\u0D7D\u0D15\u0D3E\u0D28\u0D46\u0D24\u0D4D\u0D24\u0D3F\u0D2F \u0D2F\u0D41\u0D35\u0D3E\u0D35\u0D3F\u0D28\u0D46 \u0D24\u0D32\u0D4D\u0D32\u0D3F\u0D1A\u0D4D\u0D1A\u0D24\u0D1A\u0D4D\u0D1A\u0D41; \u0D38\u0D3F\u0D10\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D38\u0D38\u0D4D\u0D2A\u0D46\u0D7B\u0D37\u0D7B.

  1. Home
  2. CRIME

തെൻമലയില്‍ പരാതി നൽകാനെത്തിയ യുവാവിനെ തല്ലിച്ചതച്ചു; സിഐയ്ക്ക് സസ്പെൻഷൻ.

തെൻമലയില്‍ പരാതി നൽകാനെത്തിയ യുവാവിനെ തല്ലിച്ചതച്ചു; സിഐയ്ക്ക് സസ്പെൻഷൻ.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.


തിരുവനന്തപുരം: കൊല്ലം തെൻമലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ സിഐയ്ക്ക് സസ്പെൻഷൻ. പരാതിയുടെ രസീത് ചോദിച്ച രാജീവിനെ തെൻമല സിഐ ആയിരുന്ന വിശ്വംഭരനാണ് കരണത്തടിച്ചത്. 'സിഐയ്ക്കെതിരായ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയതും വിവാദമായിരുന്നു. തെൻമല സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും പൊലീസിനെ വിമർശിച്ചു.

ഫെബ്രുവരി മൂന്നിനാണ് പരാതി നല്‍കിയതിന്‍റെ രസീത് ചേദിച്ചതിന് തെൻമല സിഐ വിശ്വംഭരൻ രാജീവിന്‍റെ കരണത്തടിച്ചത്. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പൊലീസ് രാജിവിനെയും കൊണ്ട് അടിച്ച ദൃശ്യം മായ്ക്കാൻ തെൻമലയിലെ മൊബൈല്‍ ഫോണ്‍ കടകളിലെല്ലാം കയറിയിറങ്ങി. പിന്നീട് സ്റ്റേഷൻ ആക്രമിച്ചെന്ന കള്ളക്കേസുമെടുത്തു. സംഭവം വൻ വിവാദമായതോടെ കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി സംഭവം അന്വേഷിച്ചു. സിഐ വിശ്വംഭരനും എസ്ഐയ്ക്കും ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും പൊലീസ് സേനയ്ക്ക് തന്നെ ഇവരുടെ പ്രവര്‍ത്തി കളങ്കമായെന്നും റിപ്പോര്‍ട്ട് നല്‍കി.