നെല്ലായ മാരായമംഗലം കുളപ്പടയിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന 3 കരിങ്കൽ ക്വാറികളിൽ ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമലശ്രീയുടെ സ്കോർഡ് നടത്തിയ റൈഡിൽ വാഹനങ്ങൾ പിടിച്ചു

  1. Home
  2. CRIME

നെല്ലായ മാരായമംഗലം കുളപ്പടയിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന 3 കരിങ്കൽ ക്വാറികളിൽ ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമലശ്രീയുടെ സ്കോർഡ് നടത്തിയ റൈഡിൽ വാഹനങ്ങൾ പിടിച്ചു

നെല്ലായ വില്ലേജ് പരിധിയിൽ മാരായമംഗലം കുളപ്പടയിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന 3 കരിങ്കൽ ക്വാറികളിൽ ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമലശ്രീ യുടെ സ്പെഷ്ൽ സ്‌ക്വാഡ്


ചെർപ്പുളശ്ശേരി. നെല്ലായ വില്ലേജ് പരിധിയിൽ മാരായമംഗലം കുളപ്പടയിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന 3 കരിങ്കൽ ക്വാറികളിൽ ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമലശ്രീ യുടെ സ്പെഷ്ൽ സ്‌ക്വാഡ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ 7 വാഹനങ്ങൾ പിടികൂടി. അനധികൃത ക്വാറികളുടെ പ്രവർത്തനം സംബന്ധിച്ച് പ്രദേശ വാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പരാതിയിന്മേൽ സബ് കളക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.ഇത് കൂടാതെ ആനക്കര മലമൽക്കാവിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽ ക്വാറി യിൽ നിന്നും ഒരു ടിപ്പർ ലോറിയും ജിയോളജി വകുപ്പിന്റെ പാസ്സ് ഇല്ലാതെ കല്ല് കടത്തിയതിനു തിരുവഴിയോട് നിന്നും ഒരു ടിപ്പർ ലോറിയും പിടികൂടിയിട്ടുണ്ട്.വാഹനങ്ങൾക്കും ക്വാറികൾക്കും പിഴ ഈടാക്കുന്നുന്നതിനും ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർക്ക്‌ വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുന്നതന്നെന്നു സബ് കളക്ടറുടെ സ്പെഷ്ൽ സ്‌ക്വാഡ് അറിയിച്ചു*
  *പരിശോധനകൾക്ക് ഡെപ്യൂട്ടി താഹസീൽദാർമാരായ PR മോഹനൻ,KC കൃഷ്ണകുമാർ, VM സുമ വില്ലേജ് ഓഫീസമാരായ സുമേഷ് A, അലി സി ഉദ്യോഗസ്ഥരായ സജിത, നിസാബീഗം, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി*