ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് ദിവസവും അടിച്ചുമാറ്റുന്നത് ശരാശരി 70 ലക്ഷം രൂപ*

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുദിവസം മലയാളിക്ക് നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. പണം നഷ്ടമായെന്ന് കാട്ടി കേരളത്തിൽ സൈബർ പോലീസിന് ദിവസവും ലഭിക്കുന്നത് 80 മുതൽ 90 വരെ പരാതികൾ. കഴിഞ്ഞ വർഷം അറുനൂറോളം ഓൺലൈൻ തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഓൺലൈൻ തട്ടിപ്പുകൾക്ക് ഒരോ ദിവസവും പുതിയ രീതികളാണ്.
തട്ടിപ്പുകൾ വ്യാപകമായതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കിങ് സ്ഥാപനങ്ങളും പലവട്ടം മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഒരു മാറ്റവും ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണ് പല തട്ടിപ്പുകളുടെയും പിന്നിൽ. ഝാർഖണ്ഡിലെ ജംതാരയാണ് പലപ്പോഴും തട്ടിപ്പിന്റെ ഉറവിടം ആകുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.