\u0D05\u0D28\u0D4D‍\u0D35\u0D30\u0D4D‍ \u0D2C\u0D48\u0D15\u0D4D\u0D15\u0D4D \u0D13\u0D1F\u0D3F\u0D15\u0D4D\u0D15\u0D41\u0D02; \u0D06\u0D24\u0D3F\u0D30 \u0D2E\u0D3E\u0D32\u0D2A\u0D4A\u0D1F\u0D4D\u0D1F\u0D3F\u0D15\u0D4D\u0D15\u0D41\u0D02; \u0D2E\u0D4B\u0D37\u0D23\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D15\u0D2E\u0D3F\u0D24\u0D3E\u0D15\u0D4D\u0D15\u0D33\u0D4D‍ \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D32\u0D4D‍

  1. Home
  2. CRIME

അന്‍വര്‍ ബൈക്ക് ഓടിക്കും; ആതിര മാലപൊട്ടിക്കും; മോഷണത്തിന് കമിതാക്കള്‍ അറസ്റ്റില്‍

പെരിങ്ങാല  മേനാമ്പളളി മെഴുവേലത്ത് സജിത്ത് ഭവനത്തില്‍ സജീവന്റെ ഭാര്യ ലളിതയുടെ ഒന്നര പവന്റെ മാലയാണ് ഇവര്‍ പൊട്ടിച്ച് കടന്നു കളഞ്ഞത്. ആഗസ്റ്റ് 26 ന് 12 മണിക്ക് വീട്ടിലേക്ക് നടന്ന് വരികയായിരുന്ന ഇവരോട് വഴി ചോദിക്കാന്‍ എന്ന വ്യാജേന തടഞ്ഞ് നിര്‍ത്തിയ ശേഷം അന്‍വര്‍ ഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിര മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. തിരുവല്ലയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ എത്തി മാല പറിച്ച ശേഷം സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. ഓച്ചിറയിലുള്ള കടയില്‍ ജയകൃഷ്ണന്‍ മുഖേന ഈ മാല വില്‍പന നടത്തുകയും ചെയ്തു.തുടര്‍ന്ന് മൂന്നാര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ എറണാകുളത്ത് എത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.  മൂന്നാം പ്രതി ജയകൃഷ്ണന്റെ ഫോണാണ്  അന്‍വര്‍ഷാ ഉപയോഗിച്ചു വന്നിരുന്നത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പെലീസിന്റെ വലയിലായത് . ചോദ്യം ചെയ്യലില്‍ ഒന്നും രണ്ടും പ്രതികള്‍  ബാംഗ്ലൂരിന് സമീപം കോളാര്‍ ജില്ലയില്‍ കെജിഎഫ് താലൂക്ക് ഭാഗത്ത് റോബര്‍ട്ട്‌സണ്‍പേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും എഴുപത് വയസ്സുള്ള വിരുദമ്മാള്‍ എന്ന വൃദ്ധയുടെ ഒമ്പത് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും പൊട്ടിച്ചെടുത്തതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് .  കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്‌ഐ ആനന്ദ് കൃഷ്ണന്‍, എഎസ്‌ഐ ഉദയകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോന്‍, ബിജുരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് സ്വര്‍ണ്ണമാല പൊട്ടിച്ചു മുങ്ങുന്ന സംഘത്തെ കായംകുളം പോലീസ് അറസ്റ്റു ചെയ്തു. കമിതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് പിടിയിലായത്. പത്തിയൂര്‍ കിഴക്ക് വെളിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ (22) കാമുകി കോട്ടയം കുട്ടിക്കല്‍ വില്ലേജില്‍  ഏന്തയാര്‍ ഭാഗത്ത് ചാനക്കുടി വീട്ടില്‍ ആതിര (24), കരുനാഗപ്പള്ളി തഴവ കടത്തൂര്‍ ഹരികൃഷ്ണഭവനത്തില്‍ ജയകൃഷ്ണന്‍ (19) എന്നിവരാണ് പിടിയിലായത്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ  നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പെരിങ്ങാല  മേനാമ്പളളി മെഴുവേലത്ത് സജിത്ത് ഭവനത്തില്‍ സജീവന്റെ ഭാര്യ ലളിതയുടെ ഒന്നര പവന്റെ മാലയാണ് ഇവര്‍ പൊട്ടിച്ച് കടന്നു കളഞ്ഞത്. ആഗസ്റ്റ് 26 ന് 12 മണിക്ക് വീട്ടിലേക്ക് നടന്ന് വരികയായിരുന്ന ഇവരോട് വഴി ചോദിക്കാന്‍ എന്ന വ്യാജേന തടഞ്ഞ് നിര്‍ത്തിയ ശേഷം അന്‍വര്‍ ഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിര മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. തിരുവല്ലയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ എത്തി മാല പറിച്ച ശേഷം സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. ഓച്ചിറയിലുള്ള കടയില്‍ ജയകൃഷ്ണന്‍ മുഖേന ഈ മാല വില്‍പനനടത്തുകയും ചെയ്തു.തുടര്‍ന്ന് മൂന്നാര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ എറണാകുളത്ത് എത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.മൂന്നാം പ്രതി ജയകൃഷ്ണന്റെ ഫോണാണ്  അന്‍വര്‍ഷാ ഉപയോഗിച്ചു വന്നിരുന്നത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പെലീസിന്റെ വലയിലായത് . ചോദ്യം ചെയ്യലില്‍ ഒന്നും രണ്ടും പ്രതികള്‍  ബാംഗ്ലൂരിന് സമീപം കോളാര്‍ ജില്ലയില്‍ കെജിഎഫ് താലൂക്ക് ഭാഗത്ത് റോബര്‍ട്ട്‌സണ്‍പേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും എഴുപത് വയസ്സുള്ള വിരുദമ്മാള്‍ എന്ന വൃദ്ധയുടെ ഒമ്പത് പവന്‍ തൂക്കം വരുന്നസ്വര്‍ണ്ണമാലയും പൊട്ടിച്ചെടുത്തതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് .കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്‌ഐ ആനന്ദ് കൃഷ്ണന്‍, എഎസ്‌ഐ ഉദയകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോന്‍, ബിജുരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.