\u0D12\u0D30\u0D47 \u0D38\u0D2E\u0D2F\u0D02 \u0D28\u0D3E\u0D32\u0D4D \u0D15\u0D3E\u0D2E\u0D41\u0D15\u0D3F\u0D2E\u0D3E\u0D7C \u0D15\u0D2F\u0D31\u0D3F\u0D35\u0D28\u0D4D\u0D28\u0D41 \u0D2F\u0D41\u0D35\u0D3E\u0D35\u0D4D \u0D06\u0D24\u0D4D\u0D2E\u0D39\u0D24\u0D4D\u0D2F \u0D36\u0D4D\u0D30\u0D2E\u0D02 \u0D28\u0D1F\u0D24\u0D4D\u0D24\u0D3F.

  1. Home
  2. CRIME

ഒരേ സമയം നാല് കാമുകിമാർ കയറിവന്നു യുവാവ് ആത്മഹത്യ ശ്രമം നടത്തി.

സൂയിസൈഡ്


ജല്‍പായ്ഗുരി: ഒരേ സമയം നാല് കാമുകിമാരുണ്ടായിരുന്ന യുവാവ് ആത്മഹത്യ ശ്രമം നടത്തി. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ് കര്‍ എന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നാലുപേരെയും പ്രണയിക്കുന്നത് സുബമോയ് കര്‍ ആണെന്ന് മനസിലാക്കിയ യുവതികള്‍ നേരിട്ട് ഇയാളുടെ വീട്ടിലേക്ക് ഒന്നിച്ച് വരുകയായിരുന്നു. തന്‍റെ ജോലിക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു സുബമോയ്. വീട്ടിലെത്തിയ യുവതികള്‍ ഇയാളുമായി തര്‍ക്കത്തിലായി. വലിയ വഴിക്കിലേക്ക് കാര്യങ്ങള്‍ നീങ്ങി. അയല്‍വാസികളും മറ്റും കൂടിയതോടെ. വീട്ടിനകത്തെ മുറിയില്‍ കയറി സുബമോയ് വിഷം കുടിക്കുകയായിരുന്നു.