\u0D2A\u0D4D\u0D30\u0D3E\u0D2F\u0D2A\u0D42\u0D7C\u0D24\u0D4D\u0D24\u0D3F\u0D2F\u0D3E\u0D15\u0D3E\u0D24\u0D4D\u0D24 \u0D2A\u0D46\u0D7A\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D2F\u0D46 \u0D2A\u0D40\u0D21\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D3E\u0D7B \u0D36\u0D4D\u0D30\u0D2E\u0D02: \u0D2F\u0D41\u0D35\u0D3E\u0D35\u0D4D \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D7D

  1. Home
  2. CRIME

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

girl


കാ​സ​ർ​കോ​ട്​: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോ​ക്‌​സോ നി​യ​മ​പ്ര​കാരം മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് അറസ്റ്റു ചെയ്തു. ബാ​യാ​ര്‍ ബേ​രി​പ്പ​ദ​വി​ലെ ജ​നാ​ര്‍ദ​ന​നെ (44) പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെയാണ് വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് എ​ത്തി​യ പ്ര​തി പീ​ഡി​പ്പി​ക്കാൻ ശ്രമിച്ചത്. പെ​ണ്‍കു​ട്ടി ബ​ഹ​ളം​വെ​ച്ച​തോ​ടെ പ്രതി ഓ​ടി​ര​ക്ഷ​പ്പെ​ടു​കയായിരുന്നു. ​മഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാണ് സംഭവം നടന്നത്.