\u0D2A\u0D3E\u0D23\u0D4D\u0D1F\u0D3F\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D \u0D35\u0D7B \u0D15\u0D1E\u0D4D\u0D1A\u0D3E\u0D35\u0D41 \u0D35\u0D47\u0D1F\u0D4D\u0D1F; \u0D2A\u0D24\u0D3F\u0D28\u0D3E\u0D31\u0D41 \u0D15\u0D3F\u0D32\u0D4B\u0D17\u0D4D\u0D30\u0D3E\u0D02 \u0D15\u0D1E\u0D4D\u0D1A\u0D3E\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F \u0D30\u0D23\u0D4D\u0D1F\u0D41 \u0D2A\u0D47\u0D7C \u0D2A\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D7D.

  1. Home
  2. CRIME

പാണ്ടിക്കാട് വൻ കഞ്ചാവു വേട്ട; പതിനാറു കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

പാണ്ടിക്കാട്  വൻ കഞ്ചാവു വേട്ട; പതിനാറു കിലോഗ്രാം കഞ്ചാവുമായി രണ്ടു  പേർ പിടിയിൽ.


പിടിയിലായത് രാജസ്ഥാൻ സ്വദേശിയുൾപ്പടെ രണ്ടുപേർ. ആന്ധ്ര,ഒറീസ, സംസ്ഥാനങ്ങളിൽ നിന്നും അന്യസംസ്ഥാനതൊഴിലാളികൾ മുഖേന വൻതോതിൽ കഞ്ചാവ്  ട്രയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തുന്നതായും ഇത്തരത്തിലെത്തുന്ന കഞ്ചാവ്  ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച്  പറയുന്ന സ്ഥലത്തേക്ക്  എത്തിച്ചുകൊടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളുൾപ്പടെയുള്ള വൻ കഞ്ചാവുമാഫിയാസംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി  എസ് സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ   പെരിന്തൽമണ്ണ Dysp എം.സന്തോഷ് കുമാർ , CI മുഷമ്മദ് റഫീഖ്   എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് എസ്.ഐ. അരവിന്ദൻ , ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങിയ സംഘം  നടത്തിയ  പരിശോധനയിലാണ്  കാറിൽ ഒളിപ്പിച്ച്   കടത്തിയ  പതിനാറു  കിലോഗ്രാം  കഞ്ചാവുമായി   പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി    ചെമ്മല സുരേഷ് (52),  രാജസ്ഥാൻ സ്വദേശി ഉദയ് സിംഗ്(30)  എന്നിവരെ  കഴിഞ്ഞ ദിവസം രാത്രിയിൽ പാണ്ടിക്കാട് ടൗൺ പരിസരത്ത്  വച്ച് അറസ്റ്റ് ചെയ്തത്.                
 

ബീഹാർ, ഒഡീഷ, സംസ്ഥാനങ്ങളിൽ  നിന്നും നാട്ടിലേക്കുവരുന്ന അന്യസംസ്ഥാനത്തൊഴിലാളികൾക്ക്  കമ്മീഷൻ വ്യവസ്ഥയിൽ വിലപറഞ്ഞുറപ്പിച്ചാണ് ബാഗുകളിലും മറ്റും ഒളിപ്പിച്ച്   കേരളത്തിലെത്തിച്ച്  ഇവരുടെ വാടകക്വാർട്ടേഴ്സുകളിലെ   രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കിലോഗ്രാമിന് 30000 മുതൽ 35000 രുപ വരെ  വിലയിട്ട്  ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് ബൈക്കിലും  എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത് .  ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് മലയാളികളുൾപ്പടെയുള്ള ഏജൻ്റുമാർ മുഖേന ആവശ്യക്കാരെ കണ്ടെത്തി വിൽപ്പനനടത്തുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായതെന്നും  മറ്റുള്ളവരെകുറിച്ച്  വിവരം ലഭിച്ചതായും അവരെ നിരിക്ഷിച്ച്  വരികയാണെന്നും  Dysp എം.സന്തോഷ് കുമാർ  അറിയിച്ചു.

സുരേഷ്  പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ ൽ 2012 ൽ കഞ്ചാവ് കേസിൽ പിടിയിലായി ഒന്നരവർഷം ജയിൽശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്. ഉദയ്സിംഗ് നാട്ടിൽ വധശ്രമക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച്   ജാമ്യത്തിലിറങ്ങിയതാണ്. .  പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി .
ജില്ലാപോലീസ് മേധാവി എസ് .സുജിത്ത് ദാസ് IPS ൻ്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ  ഡിവൈഎസ്പി എം.സന്തോഷ്കുമാർ , പാണ്ടിക്കാട് സി.ഐ.മുഹമ്മദ് റഫീഖ്, എസ്.ഐ. അരവിന്ദൻ  ജില്ലാആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ , എൻ.ടി.കൃഷ്ണകുമാർ ,എം.മനോജ്കുമാർ ,പ്രശാന്ത് പയ്യനാട് , കെ. പ്രബുൽ , ദിനേഷ് .കെ,പാണ്ടിക്കാട് സ്റ്റേഷനിലെ എ.എസ്.ഐ.സെബാസ്റ്റ്യൻ, എസ്.സിപിഒ.മാരായ ഗോപാലകൃഷ്ണൻ,ശശികുമാർ,സിപിഒ മാരായ ജയൻ,രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .