പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട...കാറില്‍ കടത്തിയ 166 കിലോഗ്രാം കഞ്ചാവു മായി വയനാട്, കൈയിലിയാട് സ്വദേശികൾ അറസ്റ്റിൽ

  1. Home
  2. CRIME

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട...കാറില്‍ കടത്തിയ 166 കിലോഗ്രാം കഞ്ചാവു മായി വയനാട്, കൈയിലിയാട് സ്വദേശികൾ അറസ്റ്റിൽ

പെരിന്തല്‍മണ്ണയില്‍   വന്‍     കഞ്ചാവ്   വേട്ട...കാറില്‍ കടത്തിയ 166 കിലോഗ്രാം കഞ്ചാവു മായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേര്‍ പോലീസിന്‍റെപിടിയില്‍*  *പിടിയിലായത്  വയനാട്, ചെര്‍പ്പുളശ്ശേരി സ്വദേശികള്‍*


പെരിന്തൽമണ്ണ.  കാറില്‍ ഒളിപ്പിച്ച് കടത്തിയ 166   കിലോഗ്രാം കഞ്ചാവുമായി  രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍ . വയനാട് മുട്ടില്‍ സ്വദേശി ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി(34), ചെര്‍പ്പുളശ്ശേരി കൈലിയാട്  സ്വദേശി കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്  ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.ഐസ്.പി.എം.സന്തോഷ്കുമാര്‍ ,സി.ഐ. പ്രേംജിത്ത്,  എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ഷിജോ.സി.തങ്കച്ചനും സംഘവും   പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ വള്ളുവനാട് സ്ക്കൂളിന് സമീപം വച്ച്     നടത്തിയ  പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.Ganja കാറിനുള്ളില്‍  പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു.മുഹമ്മദ് ഷാഫി യുടെ പേരില്‍ പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷനില്‍  ലഹരിപാര്‍ട്ടി നടത്തിയതിന് കേസുണ്ട്. 
മുഹമ്മദ് അഷറഫിന്‍റെ പേരില്‍ ഒറ്റപ്പാലത്ത് ഒരു കൊലപാതകക്കേസും ചെര്‍പ്പുളശ്ശേരി എക്സൈസില്‍   1.500 കിലോഗ്രാം കഞ്ചാവു പിടിച്ച കേസും  നിലവിലുണ്ട്.  പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , സി.ഐ.പ്രേംജിത്ത്,
എസ്.ഐ.ഷിജോ.സി.തങ്കച്ചന്‍ , സിപിഒ  മാരായ സജീര്‍,ഉല്ലാസ്,സല്‍മാന്‍,സജി, എന്നിവരും   എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.