കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട....* *കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ തൂക്കമുള്ള ചന്ദനശേഖരവുമായി രണ്ടു പേര്‍ പോലീസിന്‍റെ പിടിയില്‍

  1. Home
  2. CRIME

കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട....* *കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ തൂക്കമുള്ള ചന്ദനശേഖരവുമായി രണ്ടു പേര്‍ പോലീസിന്‍റെ പിടിയില്‍

കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട....* *കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ തൂക്കമുള്ള  ചന്ദനശേഖരവുമായി രണ്ടു പേര്‍  പോലീസിന്‍റെ പിടിയില്‍


പെരിന്തൽമണ്ണ.
*അന്താരാഷ്ട്രവിപണിയില്‍  അരക്കോടിയോളം രൂപ വിലവരുന്ന മൂല്യം കൂടിയ ചന്ദനശേഖരവുമായി പിടിയിലായത് അന്തര്‍സംസ്ഥാന  ചന്ദനക്കടത്ത് സംഘത്തിലെ രണ്ടുപേര്‍*

ആന്ധ്ര,  തമിഴ്നാട്  സംസ്ഥാനങ്ങളില്‍ നിന്ന്  ആഡംബര വാഹനങ്ങളില്‍  രഹസ്യ അറകള്‍ നിര്‍മിച്ച്  അന്താരാഷ്ട്രവിപണിയില്‍ മൂല്യം  കൂടിയ ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന  നടത്തുന്ന കള്ളക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ  ചിലര്‍ ഇതില്‍  കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും   മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു .തുടര്‍ന്ന് ഈ സംഘത്തെ  കേന്ദ്രീകരിച്ച്  പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍  സി.ഐ.സുനില്‍ പുളിക്കല്‍  എന്നിവരുടെ  നേതൃത്വത്തില്‍  നടത്തിയ വാഹനപരിശോധനയിലാണ്  കാറിന്‍റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി  ഒളിപ്പിച്ച് കടത്തിയ ചന്ദമരക്കഷണങ്ങളുമായി  മഞ്ചേരി  കോട്ടുപറ്റ സ്വദേശി  അത്തിമണ്ണില്‍ അലവിക്കുട്ടി (42), ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ്  എന്നിവരെ യാണ്  കൊളത്തൂര്‍  സി.ഐ സുനില്‍ പുളിക്കലും സംഘവും അറസ്റ്റ് ചെയ്തത്. കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട....* *കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ തൂക്കമുള്ള  ചന്ദനശേഖരവുമായി രണ്ടു പേര്‍  പോലീസിന്‍റെ പിടിയില്‍ചെറിയ കഷണങ്ങളാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ്  ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും .കേസ് രജിസ്റ്റര്‍ ചെയ്ത്  കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി  എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ.സുനില്‍ പുളിക്കല്‍ , എസ്ഐ.ശിവദാസന്‍, മുഹമ്മദ് റാഫി,വിജേഷ്, ബിജു, ഷാഹുല്‍ഹമീദ് ,സുബ്രഹ്മണ്യന്‍ ,വിനോദ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  ടീമും സംഘത്തിലുണ്ടായിരുന്നു.