ചെർപ്പുളശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ബസ് ജീവനക്കാരൻ അറസ്റ്റിൽ

ചെർപ്പുളശ്ശേരി.ബസ് യാത്രികർക്കും, ബസ് ജീവനക്കാർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ബസ് ജീവനക്കാരൻ അറസ്റ്റിൽ . നെല്ലായ എഴുവന്തല ചീനിയം പറ്റ വീട്ടിൽ ശ്രീ നാരായണൻ (57) നെ ഇന്ന് എസ്.ഐ പ്രമോദ് ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾ ചെർപ്പുളശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസ്സുകളിലായി ജോലി ചെയ്തു വരികയാണ്. ബസ്സിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പതിവ് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും നിരോധിത പുകയില ഉത്പനങ്ങൾ വലിയ തുക വാങ്ങി വിൽപ്പന നടത്തി വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.എസ്.ഐ പ്രമോദ്, എസ്.ഐ പ്രസാദ്,എസ് സി പി ഒ ബിജു,സിപി ഒ പ്രശാന്ത്,ഹോംഗാർഡ് രമേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്