സിനിമ തിയ്യറ്ററിൽ ആക്രമം 5 പേർക്കെതിരെ കേസ്, 4 പേർ അറസ്റ്റിൽ . മറ്റൊരു കേസിൽ ജാമ്യത്തിലുള്ള ഒരു പ്രതി ഗൾഫിലേക്ക് കടന്നതായി സൂചന*

  1. Home
  2. CRIME

ചെർപ്പുളശ്ശേരി ഗ്രാന്റ് സിനിമ തിയറ്ററിൽ 2023 ഒക്ടോബർ 25 നാണ് കേസിന് ആസ്പദമായ സംഭവം.  വൈകീട്ട് 6 ന് ആരംഭിക്കുന്ന  ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചതിൽ  പ്രകോപിതരായി സിനിമ കാണാനെത്തിയ 5 അംഗ സംഘം തിയറ്റർ അസി. മാനേജർ വിനോദ് ജീവനക്കാരായ വാസുദേവൻ , ശിവരാമൻ എന്നിവരെ ആക്രമികൾ കയ്യിൽ കരുതിയിരുന്ന ഇരിമ്പുചങ്ങല, വടി എന്നിവ ഉപയോഗിച്ച് ഓഫീസിൽക്കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഓഫീസിനകത്തെ ചില്ലുകൾ, കമ്പ്യൂട്ടർ പ്രിന്റർ , ഫർണീച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയും  തല്ലിത്തകർത്തു. പരിക്കേറ്റ 3 പേരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമം നടത്തിയ 5 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 4 പേരെ അറസ്റ്റ് ചെയ്തു ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന. വിജേഷ് (26)
S/o വേണുഗോപാൽ
കണ്ണേരി വീട്,
 നൗഫൽ (22)
S/o അബ്ദുൾ റഷീദ്
ചാത്തം കുളം വീട്,പ്രശാന്ത് (22)S/o പരമേശ്വരൻ
വീട്ടുക്കാട് ഹൗസ്,
മുഹമ്മദ് ഷഫീഖ് (27)
S/o ഹംസ
പുത്തൻപുരയിൽ വീട്
 മുളയങ്കാവ്    എന്നിവരെ 
 SHO ടി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്തു.

കേസിലെ രണ്ടാം പ്രതി   റഷീദ് (36)
S/o സിദ്ദീഖ്
കളത്തിൽ ഹൗസ്
മുളയങ്കാവ്
ഒളിവിലാണ്. പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന. ഇയാൾ തൃശൂർ ജില്ലയിലെ മറ്റൊരു കേസിൽ ജാമ്യത്തിലാണ്. ആക്രമികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.