\u0D2B\u0D38\u0D7D \u0D35\u0D27\u0D15\u0D4D\u0D15\u0D47\u0D38\u0D4D \u0D05\u0D1F\u0D4D\u0D1F\u0D3F\u0D2E\u0D31\u0D3F\u0D15\u0D4D\u0D15\u0D3E\u0D7B \u0D2A\u0D46\u0D3E\u0D32\u0D40\u0D38\u0D4D \u0D36\u0D4D\u0D30\u0D2E\u0D3F\u0D1A\u0D4D\u0D1A\u0D46\u0D28\u0D4D\u0D28\u0D4D \u0D38\u0D3F\u0D2C\u0D3F\u0D10

  1. Home
  2. CRIME

ഫസൽ വധക്കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിബിഐ

ഫസൽ വധക്കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിബിഐ


ഫസൽ വധക്കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥ‍ർക്കെതിരെ നടപടി വേണമെന്ന സിബിഐ ശുപാർശ സംസ്ഥാന സർക്കാരിനും സിപിഎമ്മിനും തലവേദനയാകും. സിപിഎം നേതാക്കൾ പ്രതികളായ കേസിൽ വിചാരണ അട്ടിമറിക്കാനാണ് സംസ്ഥാന പൊലീസ് ഉദ്യേഗസ്ഥർ ശ്രമിച്ചതെന്ന സൂചനയാണ് സിബിഐ മുന്നോട്ടുവയ്ക്കുന്നത്.

ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് ബന്ധമല്ല സിപിഎം ബന്ധം തന്നെയാണെന്ന് സ്ഥാപിച്ചു കൊണ്ടുളള തുടരന്വേഷണ റിപ്പോ‍ർട്ടിലാണ് സംസ്ഥാന സർക്കാരിനേയും പൊലീസിനേയും വെട്ടിലാക്കുന്ന ശുപാർശകളുളളത്. തലശേരി മോഹനൻ കൊലക്കേസിൽ അറസ്റ്റിലായ ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്‍റെ മൊഴി മുൻ നിർത്തിയാണ് ഫസൽ കേസിൽ സിപിഎം അല്ലെന്ന് സ്ഥാപിക്കാൻ സംസ്ഥാന പൊലീസ് ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ് പി സദാനന്ദൻ അടക്കമുളളവർ വ്യാജമായി ഉണ്ടാക്കിയതാണെന്നും നടപടി വേണമെന്നുമാണ് സിബിഐയുടെ ആവശ്യം.