വിവിധ കേസുകളിൽ ഉൾപ്പെട്ട ചരൽ ഫൈസൽ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിൽ

  1. Home
  2. CRIME

വിവിധ കേസുകളിൽ ഉൾപ്പെട്ട ചരൽ ഫൈസൽ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിൽ

ചരൽ


ചെർപ്പുളശ്ശേരി. കോയമ്പത്തൂർ സ്വദേശിക്ക് മഹീന്ദ്ര ഥാർ വാഹനം വിൽപനയ്ക്ക് നൽകാനെന്ന വ്യാജേന  5 ലക്ഷം രൂപയും വണ്ടിയും തട്ടിയെടുത്തുകൊണ്ടുപോയ കേസിൽ നെല്ലായ പട്ടിശ്ശേരി ചരലിൽ വീട്ടിൽ ഫൈസൽ @ചരൽ ഫൈസൽ (26) നെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. 21-6 -2023 ന് കുളക്കാട് വെച്ചാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നെല്ലായ പൊട്ടച്ചിറ സ്വദേശി മുഹമ്മദ് സലീം ന്റെ ഉടമസ്ഥയിലുള്ള മഹീന്ദ്ര ഥാർ വണ്ടി 10 ലക്ഷം രൂപക്ക് കോയമ്പത്തൂർ സ്വദേശിക്ക് വിൽപ്പനയ്ക്ക് ഉറപ്പ് നൽകി 10 ലക്ഷം രൂപയുമായി വന്ന കോയമ്പത്തൂർ സ്വദേശിയുമായി വാഹന ഉടമ മുഹമ്മദ് സലിമിനൊപ്പം വരുന്നതിനിടെ മുഹമ്മദ് സലിം ന്റെ അറിവോടെ മറ്റൊരു കാറിൽ എത്തിയ ചരൽ ഫൈസലും സംഘവും ഥാർ വണ്ടി വെള്ളിനഴി കുളക്കാട് വെച്ച്  തടഞ്ഞ് ഇരുവരെയും വടിവാൾ വീശി ഭീഷണി മുഴക്കി ഇറക്കിവിട്ട് 5 ലക്ഷം രൂപ ഉൾപ്പെടെ ഥാർ വണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. വാഹന ഉടമ മുഹമ്മദ് സലിം ഉൾപ്പെടെ നടത്തിയ  ആസൂത്രണ തട്ടിപ്പായിരുന്നു ഇത്. മുഹമ്മദ് സലീമിനെ പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിനു ശേഷം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ചരൽ ഫൈസലിനെ ഇന്നലെ മലപ്പുറം മുതുകുറുശ്ശിയിൽ നിന്നും , പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്   IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി. 
വി എ കൃഷ്ണദാസ് , ചെർപ്പുളശ്ശേരി SHO ടി.ശശികുമാർ  എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ബി പ്രമോദ്,സി.പി.ഒ മാരായ ബിജു, പ്രശാന്ത്, ഹോംഗാർഡ് വിനോദ് ഉൾപ്പെടെയുള്ള പൊലീസ് സംഘം പിടികൂടിയത്. ഈ കേസിന് പുറമെ ചെർപ്പുളശ്ശേരി സ്റ്റേഷനിൽ മറ്റ് 3 കേസുകളും 2021 ൽ രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ സ്വർണ്ണക്കടത്തുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. മഞ്ചേരിയിൽ കുഴൽപണ വിതരണക്കാരനെ ആക്രമിച്ച് 16 ലക്ഷം രൂപ കവർന്ന കേസിൽ മഞ്ചേരി പൊലീസും ഇയാളെ അന്വേഷിച്ചു വരികയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.