ചെർപ്പുളശ്ശേരി കൊട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമാകുന്നു

  1. Home
  2. CRIME

ചെർപ്പുളശ്ശേരി കൊട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമാകുന്നു

police


ചെർപ്പുളശ്ശേരി. പിടിച്ചുപറി. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൽ, വാഹനങ്ങൾ തട്ടിയെടുക്കൽ തുടങ്ങി നിരവധി കേസുകളാണ് ചെർപ്പുളശ്ശേരിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. പല കേസുകളും പോലീസ് പിടിയിലാകുന്നതോടെ വലിയൊരു മാഫിയ തന്നെ ഇടപെട്ട്  പുറത്ത്   ഒത്തുതീർക്കുന്നു. എന്നാൽ കഷ്ടപ്പെട്ട് ഇവരെ പിടികൂടിയ പോലീസ്, കേസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നു. പല പ്രതികളും കോടതിയിൽ എത്തുന്നതോടെ പരാതിക്കാർ പരാതി  പിൻവലിച്ച് ഊരി പോകുന്നതും നിത്യസംഭവം ആയിരിക്കുന്നു. നിരവധി പേരാണ് ചെർപ്പുളശ്ശേരി പ്രദേശങ്ങളിൽ കൊട്ടേഷൻ സംഘങ്ങളായി വിലസുന്നത്. സാധാരണ ജീവിതം ദുസ്സഹമാക്കുന്ന  ഇത്തരം കൊട്ടേഷൻ സംഘങ്ങളെ നിലക്ക് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം