ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കി ചെർപ്പുളശ്ശേരി എക്സൈസ്

ചെർപ്പുളശ്ശേരി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അനധികൃത മദ്യ നിർമ്മാണവും സംഭരണവും വിൽപനയും തടയുന്നതിനുമായി ചെർപ്പുളശ്ശേരി എക്സൈസ് പരിശോധന ശക്തമാക്കി. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിന് ഷാഡോ യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ കടമ്പഴിപ്പുറം - അഴിയന്നൂർ മാമ്പുഴ കനാൽ ഭാഗത്ത് നിന്നും അഞ്ച് ലിറ്റർ കള്ള് പിടികൂടി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ വെള്ളിനേഴി - കുറുവട്ടൂരിൽ നടത്തിയെ റെയ്ഡിൽ വിദേശമദ്യം വിൽപന നടത്തിയ കുറ്റത്തിന് മാട്ടുമ്മൽ വീട്ടിൽ ബാലൻ മകൻ രാധ എന്നു വിളിക്കുന്ന രാധാകൃഷ്ണനെ വയസ് -53 അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ ചളവറയിൽ നടത്തിയ റെയ്ഡിൽ ചളവറ കണ്ണേരി വീട്ടിൽ ഗോപാലൻ രാജേഷ് (വയസ് - 43/2023) എന്നയാളെ അറസ്റ്റ് ചെയ്തു.. പ്രതിയിൽ നിന്നും അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി.
എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.വസന്തകുമാറിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരത്ത് നടത്തിയെ റെയ്ഡിൽ അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്തി കൊണ്ടു വന്ന കുറ്റത്തിന് കരിമ്പുഴ കുഴൽ കിണർ ദേശത്ത് പ്ലാവെള്ളയിൽ വീട്ടിൽ രാമചന്ദ്രൻ മകൻ ദിലീപ് (വയസ് - 42/2023) എന്നയാളെ അറസ്റ്റ് ചെയ്തത് കേസാക്കി.
മദ്യം മയക്കുമരുന്നുകളുടെ വിപണവും സംഭരണവും വില്പനയും ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ നൽകുന്നതിനായി എക്സൈസ് കൺട്രോൾ റൂമുകൾ പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസ്, എല്ലാ എക്സൈസ് സർക്കാർ ഓഫീസുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും ആരംഭിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു.
എക്സൈസ് കൺട്രോൾ റൂം നമ്പറുകൾ
എക്സൈസ് ഡിവിഷൻ ഓഫീസ്, പാലക്കാട്
0491 250 5897
155358
എക്സൈസ് സർക്കാർ ഓഫീസ്, ഒറ്റപ്പാലം
0466 224 4488
എക്സൈസ് റെയ്ഞ്ച് ഓഫീസ്, ചെർപ്പുളശ്ശേരി
0466 238 0844