തൂതയിൽ കടയുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിൽ

ചെർപ്പുളശ്ശേരി തൂതയിൽ രാത്രി കടയിൽക്കയറി കടയുടമ ഉൾപ്പെടെ 3 പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച 7 പേരെ ചെർപ്പുളശ്ശേരി SHO ടി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
2023 ഒക്ടോബർ 27 ന് രാത്രി 11.30 ന് തൂത തെക്കുമുറി മനവളപ്പിൽ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള തൂത സെന്ററിലെ അടക്കാൻ ശ്രമിക്കുകയായിരുന്ന സ്റ്റേഷനറി - പലചരക്ക് കടയിലെത്തിയ സംഘം സാധനങ്ങൾ ആവശ്യപ്പെട്ടപ്പോൾ കടതുറന്ന് നൽകാത്തതിനാലാണ് ആക്രമിച്ചത്. മണികണ്ഠൻ അദ്ദേഹത്തിന്റെ സഹോദരി പുത്രൻ സജിത്, നാട്ടുകാരൻ സന്തോഷ് ഗോപി എന്നിവരെ വടി , ഇടിക്കട്ട തുടങ്ങിയവ കൊണ്ട് 7 അംഗ സംഘം ആക്രമിച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ 3 പേരും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.
റിൻഷാദ് (23), S/o ഹൈദരാലി
കൊളംമ്പിൽ വീട്,തെക്കേപുറം,വാഴേങ്കട
ഉവൈസ് (26)
S/o മുസ്തഫ
തിരുത്തുമ്മൽ വീട്
തെക്കേപുറം
വാഴെങ്കട
മുഹമ്മദ് സുഹൈൽ (27)
S/o അസൈനാർ
കണ്ടപ്പാടി വീട്
വാഴെങ്കട
ഹക്കീം (26)
പീറാലി വിട്
വട്ടപ്പറമ്പ്, ആലിപ്പറമ്പ്
മുഹമ്മദ് ആഷിക് (24)
S/o കുഞ്ഞയമു
വെള്ളൂർ കാവിൽ- വിട്
വാഴെങ്കട
ഇബ്രാഹിം ബാദുഷ (28)
S/o മുഹമ്മദലി
അകൻഞ്ഞാഴി വീട്
വെള്ളക്കുന്ന്
ചെത്തല്ലൂർ
സതീഷ് കുമാർ (28)
S/o ചാമി
തച്ചംകാട്ടിൽ വീട്
തൂത, ആലിപ്പറമ്പ്
എന്നിവരെ അറസ്റ്റ് ചെയ്തു.
രണ്ടാം പ്രതി ഉവൈസ് മലപ്പുറം ജില്ലയിൽ രണ്ട് അടി പിടി കേസുകളിൽ നേരത്തെ
പ്രതിയാണ്.
അഞ്ചാം പ്രതി മുഹമ്മദ് ആഷിക് വധശ്രമം, കഞ്ചാവ് കടത്ത്, അടിപിടി കേസുകളിൽ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനകളിൽ പ്രതിയാണ്.
ഏഴാം പ്രതി സതീഷ് കുമാർ പോക്സോ കേസിലും നേരത്തെ പ്രതിയാണ്.