തൃക്കടീര് കൊട്ടേഷൻ ആക്രമണം നഗരസഭ കൗൺസിലർ പി മൊയ്‌ദീൻ കുട്ടിയെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

ചെർപ്പുളശ്ശേരി. 2023 ഏപ്രിൽ 6 ന് തൃക്കടീരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പനമണ്ണ സ്വദേശിയെ ക്വട്ടേഷൻ സംഘം ആക്രമിച്ച് പണം, മോട്ടോർ സൈക്കിൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കവർന്ന കേസിലെ മുഖ്യ സൂത്രധാരനും ആക്രമത്തിന് ഗൂഡാലോചന നടത്തിയ 8 ആം പ്രതി ചെർപ്പുളശ്ശേരി നഗരസഭ രണ്ടാം വാർഡ് കൗൺസിലറുമായ
മൊയ്തീൻകുട്ടി പി,
S/o ജമാൽ
പാറക്കത്തൊടി വീട്
തൂത , വീട്ടിക്കാട്, ചെർപ്പുളശ്ശേരി
എന്നയാളെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. 129 ബി, 395, IPC 201 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നിലവിൽ 10 പ്രതികളുള്ള കേസിലെ 5 പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 10 പ്രതികളും മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജനപ്രതിനിധി എന്നതിനാൽ ശക്തമായ ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പി മൊയ്തീൻ കുട്ടിയെ ജാമ്യം നൽകി ഇന്നത്തെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയച്ചു. നോട്ടീസ് നൽകി വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ചെർപ്പുളശ്ശേരി SHO ടി ശശികുമാറിന്റെ നേതൃത്വത്തിൽ എസ് ഐ, ഡി .ഷബീബ് റഹ്മാൻ ആണ് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്.