കഞ്ചാവുമായി കോളേജ് വിദ്യാർത്ഥികൾ പിടിയിൽ*

  1. Home
  2. CRIME

കഞ്ചാവുമായി കോളേജ് വിദ്യാർത്ഥികൾ പിടിയിൽ*

Police


ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി 26ാം മൈലിൽ നടത്തിയ റെയ്ഡിൽ 8 ഗ്രാം കഞ്ചാവുമായി മണ്ണാർക്കാട്  താലൂക്കിൽ തച്ചനാട്ടുകര -II  വില്ലേജിൽ തൊടുകാപ്പ്  പൊതിയിൽ തൊട്ടിപ്പറമ്പിൽ വീട്ടിൽ  റഷീദ്   മകൻ മുഹമ്മദ് ഷംനാദ്  (വയസ് - 21/2023) നെയും 15 ഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണ  താലൂക്കിൽ ആലിപ്പറമ്പ് - I  വില്ലേജിൽ ആലിപ്പറമ്പ് ദേശത്ത്  കോരനാത്ത് വീട്ടിൽ  അബ്ദുൾ നാസർ   മകൻ മുഹമ്മദ് റാഷിദ്  (വയസ് - 19/2023) നെയും അറസ്റ്റ് ചെയ്ത് കേസാക്കി. 
പ്രതികൾ ചെർപ്പുളശ്ശേരിയിലെ സ്വാകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് എന്നും  കോളേജുകളും സ്കൂളുകളും കേന്ദ്രികരിച്ച് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വസന്തകുമാർ, ഇ.ജയരാജൻ,  ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സി.എൻ. ഷാജികുമാർ, എൻ. ബദറുദ്ദീൻ,  സിവിൽ എക്സൈസ് ഓഫീസർ ആർ. വിവേക്, എക്സൈസ് ഡ്രൈവർ ടി.വിഷ്ണു എന്നിവർ പങ്കെടുത്തു.