\u0D1A\u0D46\u0D31\u0D41\u0D2A\u0D4D\u0D2A\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D07\u0D30\u0D41\u0D2A\u0D24\u0D4D\u0D24\u0D3F\u0D2F\u0D3E\u0D31\u0D3E\u0D02 \u0D2E\u0D48\u0D32\u0D3F\u0D7D \u0D35\u0D40\u0D1F\u0D4D \u0D2A\u0D4A\u0D33\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D15\u0D3E\u0D7C \u0D2E\u0D4B\u0D37\u0D23\u0D02 \u0D28\u0D1F\u0D24\u0D4D\u0D24\u0D3F\u0D2F \u0D2A\u0D4D\u0D30\u0D24\u0D3F\u0D15\u0D7E \u0D2A\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D7D.

  1. Home
  2. CRIME

ചെറുപ്പളശ്ശേരി ഇരുപത്തിയാറാം മൈലിൽ വീട് പൊളിച്ച് കാർ മോഷണം നടത്തിയ പ്രതികൾ പിടിയിൽ.

dg


ചെറുപ്പളശ്ശേരി:  ഇരുപത്തിയാറാം മൈലിൽ വീട് പൊളിച്ച് കാർ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞമാസം 11 - 12 തീയതികളിലാണ്. റിട്ടയേഡ് അധ്യാപകനായ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അദ്ധ്യാപകൻ കുടുംബവും ഒന്നിച്ച് ബാംഗ്ലൂരിൽ താമസിച്ചുവരികയായിരുന്നു. പതിനൊന്നാം തീയതി രാത്രി മുഹമ്മദ് നിസാർ ഒറ്റയ്ക്ക് വന്ന് പൂട്ടി കിടന്നിരുന്ന വീട് പൊളിച്ച് അകത്തു കയറി സ്വർണാഭരണങ്ങളും പണവും കിട്ടാത്തതിനാൽ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചാവി അലമാരിയിൽനിന്നും എടുത്തു. കരിമ്പുഴ സ്വദേശിയായ ഒരാളെ ജയിലിൽ വച്ച് പരിചയപ്പെടുകയും അയാൾ താമസസൗകര്യം ഒരുക്കിക്കൊടുക്കുകയും ആണ് ചെയ്തത്. കൊയിലാണ്ടി സ്വദേശിയായ ചന്ദ്രനും, താമരശ്ശേരി സ്വദേശിയായ മുഹമ്മദലി നിസാറും മണ്ണമ്പറ്റ യിൽ എത്തിയാണ് മോഷണത്തിന് ഇറങ്ങിയത്. കാറിന്റെ ചാവി കൈവശപ്പെടുത്തി പിറ്റേദിവസം ഒരു ബൈക്കിൽ ചന്ദ്രനും മുഹമ്മദ് നിസാറും കൂടി അഞ്ചു ലിറ്റർ പെട്രോൾ ഉമായി ഇരുപത്തിയാറാം മൈലിൽ വീട്ടിലെത്തുകയും, പുലർച്ചെ ഒന്നര മണിക്ക് കാർ ഡോർ തുറക്കുന്ന സമയം ശബ്ദം ഉണ്ടാവുകയും അയൽവാസികൾ ഉണർന്ന് പുറകിൽ വന്നപ്പോൾ കാർ ഉപേക്ഷിച്ച് മുഹമ്മദ് നിസാർ ഓടിപ്പോവുകയും, ചന്ദ്രൻ ബൈക്കിൽ തിരികെ മണ്ണമ്പറ്റ യിലേക്കും പോയി. കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിലെ പ്രതികളാണ് പിടിക്കപ്പെട്ട ചന്ദ്രനും നിസാറും. ഇതോടെ കഴിഞ്ഞ മാസങ്ങളിൽ അമ്പലപ്പാറ കാറൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതികൾ ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.  കൂടുതൽ പ്രതികളെ അന്വേഷിച്ചുവരുന്നു. ഇൻസ്പെക്ടർ സുജിത്ത് എം ന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ, ജില്ലാ ക്രൈം സ്ക്വാഡ് എസ്ഐ ജലീൽ, എസ് ഐ അബ്ദുൽസലാം, എ എസ് ഐ ഉണ്ണികൃഷ്ണൻ,പോലീസ് ഉദ്യോഗസ്ഥരായ സജി റഹ്മാൻ,  ഷാഫി,  വിനു ജോസഫ്, ശശിധരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ മണ്ണാർക്കാട് നിന്നും പിടികൂടിയത്.