\u0D27\u0D40\u0D30\u0D1C\u0D4D \u0D35\u0D27\u0D15\u0D4D\u0D15\u0D47\u0D38\u0D3F\u0D7D \u0D2A\u0D4D\u0D30\u0D24\u0D3F\u0D15\u0D33\u0D41\u0D1F\u0D46 \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D30\u0D47\u0D16\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D3F

  1. Home
  2. CRIME

ധീരജ് വധക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ധീരജ് വധക്കേസിൽപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി


ഇടുക്കി: എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതക്കേസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇവര്‍. ടോണിയാണ് തന്നെ കുത്തിയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള അഭിജിത്തിന്റെ മൊഴി. കേസില്‍ നേരത്തെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലിയും ജെറിന്‍ ജോജോയും നിലവില്‍ റിമാന്‍ഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.