\u0D06\u0D21\u0D02\u0D2C\u0D30 \u0D15\u0D2A\u0D4D\u0D2A\u0D32\u0D3F\u0D7D \u0D32\u0D39\u0D30\u0D3F\u0D2A\u0D4D\u0D2A\u0D3E\u0D30\u0D4D‍\u0D1F\u0D4D\u0D1F\u0D3F; \u0D37\u0D3E\u0D30\u0D42\u0D16\u0D4D \u0D16\u0D3E\u0D28\u0D4D\u0D31\u0D46 \u0D2E\u0D15\u0D28\u0D4D‍ \u0D06\u0D30\u0D4D\u0D2F\u0D28\u0D4D‍ \u0D16\u0D3E\u0D28\u0D4D‍ \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D7D.

  1. Home
  2. CRIME

ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിൽ.

റിപ്പോര്‍ട്ട്

ആര്യന്‍ ഖാന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന തുടരുകയാണ്.


മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ  നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ  പിടിയിലായത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെന്ന് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട്. ആര്യന്‍ ഖാനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. ലഹരിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. പിടിയിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.  ഇവരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍ പ്രമുഖ വ്യവസായികളുടെ മക്കളുമുണ്ടെന്ന് സൂചനയുണ്ട്. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്.