കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത എബിൻ വർഗീസ് (40) അറസ്റ്റിൽ

  1. Home
  2. CRIME

കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത എബിൻ വർഗീസ് (40) അറസ്റ്റിൽ

ജോലിയിൽ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാൻറ് വില്ലയിൽ എബിൻ വർഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.


കൊച്ചി. ജോലിയിൽ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാൻറ് വില്ലയിൽ എബിൻ വർഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ഭാരത മാതാ കോളേജിനടുത്ത് മാസ്റ്റേഴ്സ് ഫിൻസർവ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ദമ്പതികളിൽ നിന്ന് മൂന്നുകോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പു നടത്തിയത്. 18 മുതൽ ഇരുപതു ശതമാനം വരെ ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്‌. നിക്ഷേപിച്ച തുകയും . ലാഭവിഹിതവും നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. റൂറൽ  ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.ടി.ബിജോയി, എ.എസ്.ഐ വി.എം.രഘുനാഥ്, സി.പി.ഒ നിജാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.