ചെർപ്പുളശ്ശേരി ഹോട്ടൽ മുറിയിൽ ചീട്ടുകളി 8 പേർ അറസ്റ്റിൽ 1.06 ലക്ഷം രൂപ പിടിച്ചെടുത്തു.

ചെർപ്പുളശ്ശേരി ഇ എം എസ് റോഡിലെ ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ട് കളിച്ച 8പേരെ ചെർപ്പുളശ്ശേരി പോലീസ് ഇൻസ്പെക്ട്ർ ടി.ശശികുമാറിന്റെ നേതൃത്വതിൽ അറസ്റ്റ് ചെയ്തു . ചീട്ടു കളിക്കാൻ ഉപയോഗിച 106160 രൂപയും പിടിച്ചെടുത്തു. 117 ആം നമ്പർ മുറിയിലായിരുന്നു ചീട്ടുകളി നടന്നത്. വല്ലപ്പുഴ ചെട്ടിയാർ തെടി മുഹമ്മദ് ഷാഫി (32) പട്ടാമ്പി പരുതൂർ പട്ടമ്മാർ തൊടിയിൽ അബ്ദുൾ റസാഖ് (60) പട്ടമ്മാർ തൊടി ബാബു ഷൗക്കത്തലി (47) വല്ലപ്പുഴ പള്ളത്ത് വീട്ടിൽ ഷറഫുദീൻ (39) വല്ലപ്പുഴ ഇത്തിക്കൽ വീട്ടിൽ മുഹമ്മദ് നൗഷാദ് (41) വല്ലപ്പുഴ കൂട്ടാത്തിൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (39) നെല്ലായ പാറക്കൽ തൊടി വീട്ടിൽ ഹംസ (49) വല്ലപ്പുഴ ചരലിൽ വീട്ടിൽ ഷിഹാബുദ്ദീൻ (35) എന്നിവരെയാണ് പൊലീസ് ചീട്ടുകളിക്കുന്നതിനിടെ പിടികൂടിയത്. എസ് ഐ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ശശികുമാർ ,രാജൻ സിവിൽ പൊലീസ് ഓഫിസർമാരായ റിനു, അജീഷ് ബാബു ദീപു ഉണ്ണിത്താൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.