16 \u0D32\u0D15\u0D4D\u0D37\u0D02 \u0D30\u0D42\u0D2A\u0D2F\u0D41\u0D1F\u0D46 \u0D15\u0D41\u0D34\u0D7D\u0D2A\u0D4D\u0D2A\u0D23\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F \u0D35\u0D2F\u0D4B\u0D27\u0D3F\u0D15\u0D28\u0D4D‍ \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D32\u0D4D‍

  1. Home
  2. CRIME

16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി വയോധികന്‍ അറസ്റ്റില്‍

തിരൂർ: 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽനിന്ന് പോലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറൻസികൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടിയാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ താനൂരിലെത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.   ഡിവൈഎസ്പി മൂസ വള്ളിക്കാടിന്റെ നേതൃത്വത്തിൽ സിഐ കെ.കെ.ദിനേശ്, എസ്ഐമാരായ എൻ.ശ്രീജിത്ത്, ഹരിദാസ്, സിപിഒമാരായ കെ.സലേഷ്, ജിനേഷ്, കെ.സുബൈർ, സാജൻ എന്നിവരുൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.  കോയമ്പത്തൂരിൽനിന്ന് നിരവധി തവണ ഇയാൾ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റിയും ഫോൺ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പോലീസ് നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാൾ നേരത്തെയും കുഴൽപ്പണ കേസുകളിൽ പിടിയിലായിരുന്നു

പണം സൂക്ഷിച്ചത് കെട്ടുകളാക്കി ബെൽറ്റ് പോലെ അരയിൽ കെട്ടിയും ദേഹത്ത് ഒളിപ്പിച്ചും


തിരൂർ: 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽനിന്ന് പോലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറൻസികൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടിയാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ താനൂരിലെത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.ഡിവൈഎസ്പി മൂസ വള്ളിക്കാടിന്റെ നേതൃത്വത്തിൽ സിഐ കെ.കെ.ദിനേശ്, എസ്ഐമാരായ എൻ.ശ്രീജിത്ത്, ഹരിദാസ്, സിപിഒമാരായ കെ.സലേഷ്, ജിനേഷ്, കെ.സുബൈർ, സാജൻ എന്നിവരുൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.കോയമ്പത്തൂരിൽനിന്ന് നിരവധി തവണ ഇയാൾ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റിയും ഫോൺ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പോലീസ് നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാൾ നേരത്തെയും കുഴൽപ്പണ കേസുകളിൽ പിടിയിലായിരുന്നു