ഗാർഹിക പീഡനം ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ*

  1. Home
  2. CRIME

ഗാർഹിക പീഡനം ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ*

Ccc


ചെർപ്പുളശ്ശേരി. ഭാര്യയുടെ ജോലിസ്ഥലത്തെത്തി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഭർത്താവ് മുളയങ്കാവ് തെക്കേത്തറ വീട്ടിൽ ശിവദാസൻ (42) നെ ഭാര്യയുടെ പരാതിയിൽ  ചെർപ്പുളശ്ശേരി പൊലീസ്  അറസ്റ്റ് ചെയ്തു. നേരത്തെ ഭാര്യക്കും മകൾക്കുമെതിരെ ഗാർഹിക പീഡനം നടത്തിയതിന് കേസ് എടുത്തിരുന്നു. തുടർന്നുള്ള കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗാർഹിക പീഡനം തുടരുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.