**പരിശോധന ശക്തമാക്കി*

  1. Home
  2. CRIME

**പരിശോധന ശക്തമാക്കി*

police


ചെർപ്പുളശ്ശേരി.  നിരോധിത പുകയില ഉൽപനങ്ങൾ വിൽപ്പന നടത്തുന്നു എന്ന് SHO ടി.ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ചെർപ്പുളശേരിയിലും നെല്ലായിലും 2 കടകളിൽ വിൽപ്പനക്കായി ശേഖരിച്ചു വച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ  പിടികൂടി കടയുടമകളെ അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിനു സമീപത്തെ ആദ്യ സ്റ്റോർ ഉടമ പന്നിയം കുറുശ്ശി സ്വദേശി ബാലൻ (65) പേങ്ങാട്ടിരിയിൽ പെട്ടിക്കട നടത്തുന്ന നെല്ലായ വളത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (63) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.