വ്യാജ രേഖ കേസ്സിൽ കെ വിദ്യ പാലക്കാട്‌ പോലീസിന്റെ പിടിയിൽ

  1. Home
  2. CRIME

വ്യാജ രേഖ കേസ്സിൽ കെ വിദ്യ പാലക്കാട്‌ പോലീസിന്റെ പിടിയിൽ

വിദ്യ


കോഴിക്കോട്. അധ്യാപക നിയമനത്തിനായി വ്യാജരേഖ നൽകിയെന്ന പരാതിയെ തുടർന്ന് ഒളിവിൽ പോയിരുന്ന കെ. വിദ്യ കസ്റ്റഡിയിലായി. കോഴിക്കോട് മേപ്പയൂരിൽ വച്ച് പാലക്കാട്‌ പൊലീസാണ് വിദ്യയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തതിന് ശേഷം ഇവരെ പാലക്കാട്ടേയ്ക്ക് കൊണ്ടുപോവുകയാണ്. പാലക്കാട്‌ എസ്.പി ആർ. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും