കുട്ടി ഡ്രൈവർമാർ ജാഗ്രതൈ.. നിങ്ങളെ പിടികൂടാൻ പോലീസ് ഉണ്ട്

  1. Home
  2. CRIME

കുട്ടി ഡ്രൈവർമാർ ജാഗ്രതൈ.. നിങ്ങളെ പിടികൂടാൻ പോലീസ് ഉണ്ട്

Dr


ചേർപ്പുളശ്ശേരി. കഴിഞ്ഞ 2 മാസത്തിനിടെ ചെർപ്പുളശേരി  പൊലീസ് സ്റ്റേഷൻ പരിധിയിൽ  18 വയസ്സിൽ താഴെ പ്രായമുള്ളവർ ഇരുചക്ര വാഹനമോടിച്ചതിന്  ജുവനൈൽ കേസ് രജിസ്റ്റർ ചെയ്ത്  10 പേരിൽ നിന്ന് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. വാഹന ഉടമക്കെതിരെയും രക്ഷിതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ലൈസൻസ് ഇല്ലാതെ കുട്ടികൾ വാഹനം ഓടിക്കുണ്ടാ എന്ന് രക്ഷിതാക്കൾ തന്നെ ഉറപ്പുവരുത്തണം. വരും ദിവസങ്ങളിലും നടപടി ശക്തമാക്കും. ഹെൽമറ്റ് , സീറ്റ് ബെൽറ്റ്,ധരിക്കാത്തതിനും,കൂളിംഗ് ഫിലിം ഒട്ടിച്ചതിനും ജൂൺ മാസത്തിൽ മാത്രം ആയിരത്തിലധികം കേസ് രജിസ്റ്റർ ചെയ്തതിൽ 1.84 ലക്ഷം രൂപ പിഴ ഈടാക്കി. ഭൂരിഭാഗം പേർക്കും നിയമ ലംഘന  വിവരം എസ് എം എസ്‌ ആയും അയച്ചു. ജൂൺ മാസത്തിൽ  പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന 32 അമിതവേഗ കേസുകളും മദ്യപിച്ച് വാഹന ഓടിച്ചതിന് 6 കേസുകളും രജിസ്റ്റർ  ചെയ്തു. 2022 ൽ സ്റ്റേഷൻ പരിധിയിൽ 143 വാഹന അപകടങ്ങളിലായി 13 പേരാണ് മരിച്ചത്. Al ക്യാമറ സാന്നിധ്യവും പൊലീസ് പരിശോധനയും ശക്തമാക്കിയതോടെ ഈ വർഷം ഇതുവരെ 40 വാഹനാപകടങ്ങളും രണ്ട് മരണവും ആണ് സംഭവിച്ചത്. അപകടവും മരണവും ഇല്ലാതാക്കാൻ ശക്തമായ നടപടികൾ തുടരുമെന്ന് SHO ശശികുമാർ അറിയിച്ചു.