കുബേര.. ചൈതന്യ ബാങ്കേഴ്സ് ജീവനക്കാരി ബിന്ദു അറസ്റ്റിൽ, ഉടമ മോഹൻദാസ് ഒളിവിൽ

  1. Home
  2. CRIME

കുബേര.. ചൈതന്യ ബാങ്കേഴ്സ് ജീവനക്കാരി ബിന്ദു അറസ്റ്റിൽ, ഉടമ മോഹൻദാസ് ഒളിവിൽ

Police


ചെർപ്പുളശേരി യിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചൈതന്യ ബാങ്കേഴ്സ്  ലൈസൻസ് വ്യവസ്ഥ ലംഘിച്ച്  വായ്പക്കാരിൽ നിന്ന് ഒപ്പിട്ടു വാങ്ങി സൂക്ഷിച്ച  വെള്ള പേപ്പറും, ബ്ലാങ്ക് ചെക്കുകളും വാങ്ങി അമിത പലിശ ഈടാക്കിയതിന് കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരം ചെർപ്പുളശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൈതന്യ ബാങ്കേഴ്സ് ഉടമ കുലുക്കല്ലൂർ പന്തലിങ്കൽ വീട്ടിൽ മോഹൻദാസ് (65) ജീവനക്കാരി നെല്ലായ പൊമ്പിലായ നെച്ചിപ്പുറത്ത് വീട്ടിൽ ബിന്ദു(42) എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെ റിമാണ്ട് ചെയ്തു. ഉടമ മോഹൻ ദാസ് ഒളിവിലാണ്. വായ്പക്കാരിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ  നിരവധി വെള്ള പേപ്പറുകളും , വിവിധ ബാങ്കുകളുടെ ഒപ്പിട്ട 5 ചെക്ക് ലീഫുകളും കണ്ടെടുത്തു.  SHO . ടി. ശശികുമാർ ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചൈതന്യ ബാങ്കേഴ്സിന്റെ ചെർപ്പുളശ്ശേരി ഓഫീസിൽ നടത്തിയ പരിശോധനയിലാണ് നിയമ വിരുദ്ധ രേഖകൾ സൂക്ഷിച്ചത് കണ്ടെടുത്തത്. റെയ്ഡിൽ ഗ്രേഡ് എസ് ഐ ബൈജു പി കെ, സ്വാമിനാഥൻ. കെ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭദ്ര. T, ശശികുമാർ . പി ,ജയകൃഷ്ണൻ കെ എന്നിവർ പങ്കെടുത്തു.