വൈൻ വീട്ടിൽ നിർമ്മിക്കുന്നത് ഗുരുതരമായ കുറ്റമെന്ന് എക്സൈസ്

ചെർപ്പുളശ്ശേരി. ഏതു അവസരത്തിൽ ആയാലും വൈൻ വീടുകളിൽ നിർമ്മിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് എക്സൈസ് പറഞ്ഞു. അറിവില്ലായ്മ കൊണ്ട് പലരും ഇത്തരത്തിൽ വൈൻ നിർമ്മിക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എക്സൈസ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു വ്ലോഗറെ തൂതയിൽ നിന്ന് വൈൻ നിർമ്മിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. വൈൻ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്നും എന്നാൽ നിർമ്മിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ഒരു വർഷം വരെ ഇതിന് തടവ് ലഭിക്കുമെന്നും എക്സൈസ് അറിയിച്ചു