\u0D2E\u0D2E\u0D4D\u0D2E\u0D42\u0D1F\u0D4D\u0D1F\u0D3F\u0D2F\u0D41\u0D1F\u0D46 \u0D24\u0D32\u0D2E\u0D3E\u0D31\u0D4D\u0D31\u0D3F \u0D2E\u0D4B\u0D28\u0D4D‍\u0D38\u0D23\u0D3E\u0D15\u0D4D\u0D15\u0D3F; \u0D2A\u0D30\u0D3E\u0D24\u0D3F\u0D2F\u0D41\u0D2E\u0D3E\u0D2F\u0D3F \u0D0E\u0D02 \u0D38\u0D4D\u0D35\u0D30\u0D3E\u0D1C\u0D4D.

  1. Home
  2. CRIME

മമ്മൂട്ടിയുടെ തലമാറ്റി മോന്‍സണാക്കി; പരാതിയുമായി എം സ്വരാജ്.

മമ്മൂട്ടിയുടെ തലമാറ്റി മോന്‍സണാക്കി; പരാതിയുമായി എം സ്വരാജ്.


കൊച്ചി: മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്ത് തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാക്കി പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ എംഎല്‍എ എം സ്വരാജ് . 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രമാണ് ചിലര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടിയും നടന്‍ ബൈജുവും നില്‍ക്കുന്ന ചിത്രവും ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.