ചെർപ്പുളശ്ശേരിയിൽ നിരവധി വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ.. നടപടിയുമായി പോലീസ്

  1. Home
  2. CRIME

ചെർപ്പുളശ്ശേരിയിൽ നിരവധി വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ.. നടപടിയുമായി പോലീസ്

Cpy


ചെർപ്പുളശ്ശേരി പൊലീസ്  കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കഞ്ചാവ്, കൊക്കെയ്ൻ ലഹരി ഉപയോഗിക്കുന്ന 13 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 18നും, 30 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് 13 പേരും. ഇവരിൽ നിന്നും സ്വയം ഉപയോഗിക്കുന്നതിനു വേണ്ടി കരുതിയിരുന്ന കഞ്ചാവ് ബീഡികൾ രണ്ട് ഗ്രാമിൽ താഴെയുള്ള അളവിൽ കൊക്കെയ്ൻ എന്നിവ കണ്ടെടുത്തു.

ചെർപ്പുളശ്ശേരി നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങൾ കേദ്രീകരിച്ചാണ് ഇവയുടെ വിതരണം നടത്തുന്നത്. വിതരണക്കാർ ഫോൺ ഉപയോഗിക്കാതെ നേരിട്ടെത്തിച്ച് മറ്റ് സുഹൃത്തുക്കൾ വഴിയാണ് ഇവ പലരുടെയും കൈവശമെത്തുന്നത്. സ്കൂൾ - കോളെജ് കൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തുന്ന  ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ സഹായത്താലാണ് ഇവ പതിവായി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പൊലീസിനു സാധിച്ചത്. ജില്ല പൊലീസ് മേധാവി എസ് ആനന്ദ് ന്റെ നിർദ്ദേശപ്രകാരം നർക്കോട്ടിക്ക് സെൽ Dysp  ആർ. മനോജ് കുമാർ , SHO ടി.ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് SHO  ടി ശശികുമാർ അറിയിച്ചു.