\u0D2E\u0D3E\u0D24\u0D3E\u0D35\u0D3F\u0D28\u0D4B\u0D1F\u0D4D \u0D2E\u0D4B\u0D36\u0D2E\u0D3E\u0D2F\u0D3F \u0D2A\u0D46\u0D30\u0D41\u0D2E\u0D3E\u0D31\u0D3F; \u0D2A\u0D24\u0D4D\u0D24\u0D3E\u0D02 \u0D15\u0D4D\u0D32\u0D3E\u0D38\u0D41\u0D15\u0D3E\u0D30\u0D28\u0D4D‍ \u0D2A\u0D4D\u0D32\u0D38\u0D4D \u0D35\u0D23\u0D4D‍ \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D30\u0D4D‍\u0D24\u0D4D\u0D25\u0D3F\u0D2F\u0D46 \u0D15\u0D41\u0D24\u0D4D\u0D24\u0D3F\u0D15\u0D4D\u0D15\u0D46\u0D3E\u0D28\u0D4D\u0D28\u0D41.

  1. Home
  2. CRIME

മാതാവിനോട് മോശമായി പെരുമാറി; പത്താം ക്ലാസുകാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.

മാതാവിനോട് മോശമായി പെരുമാറി; പത്താം ക്ലാസുകാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.


ദില്ലി: ദില്ലിയില്‍ പതിനേഴുകാരനെ ജൂനിയര്‍ വിദ്യാര്‍ത്ഥി സ്കൂളിന് മുന്നിലിട്ട് കുത്തിക്കൊന്നു. സംഭവം നടക്കുമ്പോള്‍ രണ്ട് പേരും സ്കൂള്‍ യൂണിഫോമിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താംക്ലാസുകാരന്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.  തെഹ്‌ഖണ്ഡിലെ സർക്കാർ സ്കൂളിന് മുന്നില്‍ തെക്കുകിഴക്കന്‍ ദില്ലിയിലെ ഒഖ്‌ല മേഖലയിൽ വച്ചാണ് ദാരുണമായ കൊലപാതകം നടന്നത്.

തന്‍റെ മാതാവിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് പത്താം ക്ലാസുകാരന്‍ സീനിയര്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്മയെ അപമാനിച്ചതിന് മാപ്പു പറയണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ പതിനേഴുകാരന്‍ അതിന് തയ്യാറായില്ല. ഇതോടെ പ്രകോപിതനായ പത്താംക്ലാസുകാരന്‍ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.