\u0D06\u0D32\u0D41\u0D35\u0D2F\u0D3F\u0D7D \u0D38\u0D4D\u0D24\u0D4D\u0D30\u0D40\u0D27\u0D28 \u0D2A\u0D40\u0D21\u0D28\u0D24\u0D4D\u0D24\u0D46 \u0D24\u0D41\u0D1F\u0D7C\u0D28\u0D4D\u0D28\u0D4D \u0D2E\u0D4B\u0D2B\u0D3F\u0D2F \u0D2A\u0D30\u0D4D‍\u0D35\u0D40\u0D23\u0D3F\u0D28\u0D4D\u0D31\u0D46 \u0D06\u0D24\u0D4D\u0D2E\u0D39\u0D24\u0D4D\u0D2F; \u0D06\u0D30\u0D4B\u0D2A\u0D23\u0D19\u0D4D\u0D19\u0D33\u0D41\u0D2E\u0D3E\u0D2F\u0D3F \u0D2E\u0D4B\u0D2B\u0D3F\u0D2F\u0D2F\u0D41\u0D1F\u0D46 \u0D2A\u0D3F\u0D24\u0D3E\u0D35\u0D4D.

  1. Home
  2. CRIME

ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മോഫിയ പര്‍വീണിന്റെ ആത്മഹത്യ; ആരോപണങ്ങളുമായി മോഫിയയുടെ പിതാവ്.

ആരോപണങ്ങളുമായി മോഫിയയുടെ പിതാവ്.


കൊച്ചി: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി ആത്മഹത്യ  ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് സുഹൈലിനും പൊലീസിനുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ. മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛൻ ദില്‍ഷാദ് കെ സലീം പറയുന്നു. ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മര്‍ദ്ദിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു. ഇത് മോഫിയയെ മാനസികമായി തകര്‍ത്തിയെന്നും സലീം  പറഞ്ഞു. കുട്ടി സഖാവും സിഐയും ചേർന്ന് കേസ് ഒതുക്കി തീർക്കാന് ശ്രമിച്ചെതെന്നും മോഫിയയുടെ അച്ഛൻ പറയുന്നു.