ചെർപ്പുളശ്ശേരി മഞ്ചക്കല്ലിൽ തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച നാമക്കൽ സ്വദേശി പോലീസ് പിടിയിൽ

  1. Home
  2. CRIME

ചെർപ്പുളശ്ശേരി മഞ്ചക്കല്ലിൽ തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച നാമക്കൽ സ്വദേശി പോലീസ് പിടിയിൽ

Man


ചെർപ്പുളശ്ശേരി. മഞ്ചക്കൽ  തൊഴിലാളികളുടെ താമസമുറിയിൽ നിന്നും 
രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ 
തമിഴ്നാട് സ്വദേശിയായ പ്രതിയെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി .
തമിഴ്നാട് നാമക്കൽ സ്വദേശി മനോഹരൻ(32) എന്ന ആളെയാണ് തമിഴ്നാട് ഈറോഡ് വെച്ച് ചെർപ്പുളശ്ശേരി പോലീസ് പിടികൂടിയത്. ഇയാളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
 ഇയാൾ മോഷ്ടിച്ച രണ്ട് മൊബൈൽഫോണുകളും തമിഴ്നാട് പോണ്ടിച്ചേരി സമീപം വിറ്റതായും ആയത് കണ്ടെടുക്കാൻ ഉള്ളതായും പോലീസ് അറിയിച്ചു .ചെർപ്പുളശ്ശേരി
എസ്.എച്ച് ഒ .ശശികുമാർ ടി, എസ്.ഐ ബി പ്രമോദ് , എ .എസ് .ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ പ്രശാന്ത് 
സൻഫീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്