ഭാര്യയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

  1. Home
  2. CRIME

ഭാര്യയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറ


കുന്നംകുളം : ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് ഭർത്താവ്. എരുമപ്പെട്ടിയിലാണ് സംഭവം. ഭർത്താവ് മണ്ടംപറമ്പ് കളത്ത് വീട്ടിൽ സെബി (33) യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും യുവതിയെ ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. യുവതിയെ മദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്. 

വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ യുവതി ഇതൊന്നും സ്വന്തം വീട്ടിൽ പറഞ്ഞിരുന്നില്ല. ഇതിനിടയിലാണു യുവതിയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പിൽ പ്രചരിപ്പിച്ചത്. ഭർത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു. 

എസ്ഐ ടി.സി.അനുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കുന്നംകുളം എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.