ഓണം: എക്‌സൈസ് സ്പെഷല്‍ ഡ്രൈവ് പുരോഗമിക്കുന്നു*

  1. Home
  2. CRIME

ഓണം: എക്‌സൈസ് സ്പെഷല്‍ ഡ്രൈവ് പുരോഗമിക്കുന്നു*

ഓണം: എക്‌സൈസ് സ്പെഷല്‍ ഡ്രൈവ് പുരോഗമിക്കുന്നു*


പാലക്കാട്. ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ഡ്രൈവ് പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 387 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 99 അബ്കാരി കേസുകളും 23  എന്‍.ഡി.പി.എസ്. കേസുകളും 375 കോട്പ കേസുകളും കണ്ടെത്തി. ഇതോടൊപ്പം 267 കഞ്ചാവ് ചെടികളും 27 കിലോ കഞ്ചാവും 67 ലിറ്റര്‍ ചാരായവും 1695 ലിറ്ററോളം വാഷും 156 കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തി മേഖലകളില്‍ വാഹന പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു.
പോലീസ്, റവന്യു, റെയില്‍വേ, വനം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലാകെ റെയ്ഡുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. വാളയാര്‍ ചെക്‌പോസ്റ്റില്‍ മാത്രം ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊതുജനങ്ങള്‍ക്ക് ലഹരിയുമായി ബന്ധപ്പെട്ട പരാതികള്‍  0491-
2505897 ല്‍ അറിയിക്കാവുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.