ഓണം സ്‌പെഷ്യല്‍ എക്‌സൈസ് ഡ്രൈവ്: പാലക്കാട് ജില്ലയില്‍ ഇതുവരെ 853 പരിശോധന നടത്തി

  1. Home
  2. CRIME

ഓണം സ്‌പെഷ്യല്‍ എക്‌സൈസ് ഡ്രൈവ്: പാലക്കാട് ജില്ലയില്‍ ഇതുവരെ 853 പരിശോധന നടത്തി

ഓണം സ്‌പെഷ്യല്‍ എക്‌സൈസ് ഡ്രൈവ്: ജില്ലയില്‍ ഇതുവരെ 853 പരിശോധന നടത്തി


പാലക്കാട്‌.. ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവ് പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 853 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 149 അബ്കാരി കേസുകളും 29 എന്‍.ഡി.പി.എസ് കേസുകളും 451 കോട്പ കേസുകളും കണ്ടെത്തി. ഇതോടൊപ്പം 267 കഞ്ചാവ് ചെടികളും 52 കിലോ കഞ്ചാവും 116 ലിറ്റര്‍ ചാരായവും 5171 ലിറ്റര്‍ വാഷും 162 കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തി മേഖലകളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പോലീസ്, റവന്യൂ, റെയില്‍വേ, വനം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലാകെ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. വാളയാര്‍ ചെക്‌പോസ്റ്റില്‍ മാത്രം 1.13 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. വരും ദിവസങ്ങളിലും പരിശോധന സഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ലഹരിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ 04912 505897 ല്‍ അറിയിക്കാം.