\u0D05\u0D28\u0D4D\u0D2F\u0D2E\u0D24\u0D38\u0D4D\u0D25\u0D2F\u0D3E\u0D2F\u0D3F \u0D2A\u0D4D\u0D30\u0D23\u0D2F\u0D02; \u0D2F\u0D41\u0D35\u0D3E\u0D35\u0D3F\u0D28\u0D4D\u0D31\u0D46 \u0D15\u0D34\u0D41\u0D24\u0D4D\u0D24\u0D4D \u0D05\u0D31\u0D41\u0D24\u0D4D\u0D24\u0D41\u0D2E\u0D3E\u0D31\u0D4D\u0D31\u0D3F \u0D26\u0D3E\u0D30\u0D41\u0D23 \u0D05\u0D28\u0D4D\u0D24\u0D4D\u0D2F\u0D02.

  1. Home
  2. CRIME

അന്യമതസ്ഥയായി പ്രണയം; യുവാവിന്റെ കഴുത്ത് അറുത്തുമാറ്റി ദാരുണ അന്ത്യം.

ബെംഗലൂരു: അന്യമതത്തിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ 28നാണ് കഴുത്ത് അറുത്തുമാറ്റിയ നിലയില്‍ അര്‍ബാസ് മുല്ല എന്ന യുവാവിന്‍റെ മൃതദേഹം ഖാന്‍പുര താലൂക്കില്‍ നിന്നും ലഭിച്ചത്. ഇരുപത്തിയഞ്ചുകാരനായ അര്‍ബാസ് ബെലഗാവി ജില്ലയിലെ അസം സഗര്‍ സ്വദേശിയാണ്. ഇയാളെ സെപ്തംബര്‍ 27 മുതല്‍ കാണാനില്ലായിരുന്നു.   പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍‍ അര്‍ബാസ് കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. ഒരു തീവ്രവലതുപക്ഷ സംഘടനയുടെ പങ്ക് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അര്‍ബാസിന്‍റെ അമ്മയുടെ പരാതി അനുസരിച്ച് അര്‍ബാസ് ഇതരമതത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ അര്‍ബാസിനെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ വഴിയിലാണ് പൊലീസ് അന്വേഷണം.


ബെംഗലൂരുഅന്യമതത്തിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ 28നാണ് കഴുത്ത് അറുത്തുമാറ്റിയ നിലയില്‍ അര്‍ബാസ് മുല്ല എന്ന യുവാവിന്‍റെ മൃതദേഹം ഖാന്‍പുര താലൂക്കില്‍ നിന്നും ലഭിച്ചത്. ഇരുപത്തിയഞ്ചുകാരനായ അര്‍ബാസ് ബെലഗാവി ജില്ലയിലെ അസം സഗര്‍ സ്വദേശിയാണ്. ഇയാളെ സെപ്തംബര്‍ 27 മുതല്‍ കാണാനില്ലായിരുന്നു.  അര്‍ബാസിന്‍റെ അമ്മയുടെ പരാതി അനുസരിച്ച് അര്‍ബാസ് ഇതരമതത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ അര്‍ബാസിനെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ വഴിയിലാണ് പൊലീസ് അന്വേഷണം.