\u0D2B\u0D3E\u0D28\u0D4D\u0D31\u0D02 \u0D2A\u0D48\u0D32\u0D3F \u0D2A\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D7D: \u0D28\u0D42\u0D31\u0D4B\u0D33\u0D02 \u0D2E\u0D4B\u0D37\u0D23 \u0D15\u0D47\u0D38\u0D41\u0D15\u0D33\u0D3F\u0D7D \u0D2A\u0D4D\u0D30\u0D24\u0D3F

  1. Home
  2. CRIME

ഫാന്റം പൈലി പിടിയിൽ: നൂറോളം മോഷണ കേസുകളിൽ പ്രതി

phantom


കുപ്രസിദ്ധ മോഷ്ടാവ് ഫാന്റം പൈലി എന്നറിയപ്പെടുന്ന ഷാജി മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായി.ഷാജിയേയും കൂടെ ഉണ്ടായിരുന്ന മറ്റു നാലുപേരെയും തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പൂജപ്പുര, മണ്ണന്തല, തൊടുപുഴ,വർക്കല, പള്ളിക്കൽ, വൈക്കം, പിറവം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി ഷാജിക്കെതിരെ നൂറോളം മോഷണ കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.