പന്ത്രണ്ടുകാര​െൻറ മരണത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു

  1. Home
  2. CRIME

പന്ത്രണ്ടുകാര​െൻറ മരണത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു

stu


മൂന്നാർ: പന്ത്രണ്ടു വയസുള്ള സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. ക​ണ്ണ​ൻ​ദേ​വ​ൻ ക​മ്പ​നി ചെ​ണ്ടു​വ​രൈ എ​സ്​​റ്റേ​റ്റ് പി.​ആ​ർ ഡി​വി​ഷ​നി​ലെ കു​ട്ടി​ത്ത​മ്പി​യു​ടെ മ​ക​ൻ ബി​ബി​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യത്. തോ​ട്ട​ത്തി​ൽ ജോ​ലി​ക്കു​പോ​യ മാ​താ​പി​താ​ക്ക​ൾ നാ​ല​ര​ക്ക്​ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചെണ്ടുവരെ സർക്കാർ ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ബിബിന്‍. മൃ​ത​ദേ​ഹ​വും വീ​ടും വി​ശ​ദ​മാ​യി പ​രി​ശോ​ധിക്കുകയും പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കുകയും ചെയ്യുന്നുണ്ടെന്ന് മൂ​ന്നാ​ർ എ​സ്.​എ​ച്ച്.​ഒ മ​നേ​ഷ് കെ.​പി. പറഞ്ഞു. കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​രു​ടെ സേ​വ​ന​വും പൊ​ലീ​സ് ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കുട്ടിയുടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി വി​ശ​ദ​മാ​യി എ​ടു​ക്കു​വാ​ൻ സാധിച്ചിട്ടില്ല. ര​ണ്ടു​ദി​വ​സ​ത്തി​ന​കം വീണ്ടും  അ​വ​രു​ടെ മൊ​ഴി എടുക്കുമെന്നും അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാക്കുമെന്നും പോലീസ് പറഞ്ഞു. 
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം സം​സ്​​ക​രി​ച്ചു.