"കുട്ടി ഡ്രൈവർമാർക്കെതിരെ" നടപടിയുമായി പോലീസിന്റെ "സ്പെഷ്യൽ ഡ്രൈവ് "

  1. Home
  2. CRIME

"കുട്ടി ഡ്രൈവർമാർക്കെതിരെ" നടപടിയുമായി പോലീസിന്റെ "സ്പെഷ്യൽ ഡ്രൈവ് "

Police


ചെർപ്പുളശ്ശേരി. പ്രായപൂർത്തിയാകാതെ  വാഹനം ഓടിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. "സ്പെഷ്യൽ ഡ്രൈവ് " ന്റെ ഭാഗമായി ചെർപ്പുളശേരി സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാതെ ഇരുചക്ര വാഹനം ഓടിച്ച നാല് പേരെ പിടികൂടി. രക്ഷിതാക്കൾക്കെതിരെ കാൽ ലക്ഷം രൂപ പിഴ ഈടാക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് അപകടം പതിവാകുന്ന പശ്ചാത്തലത്തിലാണ് പരിശോധന.വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഇൻസ്പെക്ടർ ഓഫ് പൊലീസ് ശശി കുമാർ അറിയിച്ചു.