\u0D05\u0D2E\u0D47\u0D30\u0D3F\u0D15\u0D4D\u0D15\u0D2F\u0D3F\u0D7D \u0D24\u0D4A\u0D34\u0D3F\u0D7D \u0D35\u0D3E\u0D15\u0D4D\u0D15\u0D4D\u0D26\u0D3E\u0D28\u0D02 \u0D28\u0D7D\u0D15\u0D3F \u0D2A\u0D23\u0D02\u0D24\u0D1F\u0D4D\u0D1F\u0D3F\u0D2F \u0D2A\u0D4D\u0D30\u0D24\u0D3F \u0D2A\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D7D

  1. Home
  2. CRIME

അമേരിക്കയിൽ തൊഴിൽ വാക്ക്ദാനം നൽകി പണംതട്ടിയ പ്രതി പിടിയിൽ

രൂപ പലരിൽ നിന്നും


പാലക്കാട്: അമേരിക്കയിലെ ചിക്കാഗോയിലുള്ള  ഹിന്ദു ടെമ്പിൾ ഓഫ് ഗ്രേറ്റർ ചിക്കാഗോ എന്ന ക്ഷേത്രത്തിൽ സംഗീതകച്ചേരി നടത്തുന്നതിനു പരിപാടികളുടെ ഇവന്റ് കോർഡിനേറ്റർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്നു പറഞ്ഞ് പരതകാരിൽ നിന്നും 195800/- രൂപ തട്ടിയ രവി നായർ ( 48 ) എന്നയാളെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. 2020 നവംബർ മാസമാണ്  കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരനെ കൂടാതെ പലരിൽ നിന്നും പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ നിന്നും ബോധ്യപ്പെട്ടു. മൊത്തം 5,61,100/- രൂപ പലരിൽ നിന്നും  കൈപ്പറ്റിയതായി തെളിഞ്ഞു . പ്രതിക്ക്  അമേരിക്കയിൽ ഉയർന്ന ബന്ധമുണ്ടെന്നും ഭരണസമിതിയിൽ  സ്വാധീനമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പലരിൽ നിന്നും  പണം വാങ്ങിയത്. പല  ഒഴിവുകൾ പറഞ്ഞ് പണം തിരികെ നൽകാതെ  വന്നപ്പോഴാണ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.  പ്രതി മംഗലാപുരത്തിനു  സമീപം സുള്ള്യൻ പൂത്തൂർ എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചിട്ടാണ് എസ്.ഐ. അബ്ദുൽസലാം, എസ്.സി.പി.ഓ. ഗോവിന്ദൻകുട്ടി, സി.പി.ഓ.  കൃഷ്ണകുമാർ എന്നിവർ ചേർന്ന് സ്ഥലത്ത് എത്തി അറസ്റ്റ് ചെയ്തു. സി.ഐ. എം.സുജിത്താണ് കേസന്വേഷിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി.