ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പെരുകുന്നു

ചെർപ്പുളശ്ശേരി. ബ്ലേഡ് പലിശയുമായി സ്വകാര്യ ധന കാര്യ സ്ഥാപനങ്ങൾ ചെർപ്പുളശ്ശേരിയിൽ പിടി മുറുക്കുന്നു.10 ലധികം സ്വകാര്യ ധന കാര്യ സ്ഥാപനങ്ങൾ ഈ നഗരത്തിൽ ഉണ്ട്. മീറ്റർ പലിശയാണ് പലരും സ്വർണ്ണ പണയത്തിന്ഈ ടാക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു സ്ഥാപനം പോലീസ് പിടികൂടി. ഏറ്റവും കൂടിയ പലിശ നിരക്കാണ് പല സ്ഥാപനങ്ങളിൽ ഈടാക്കുന്നത്. അനധികൃത കുറികൾ ഇവർ നടത്തുന്നത് ദിവസ ഡിപ്പോസിറ്റ് എന്നു പറഞ്ഞാണ്. മാത്രമല്ല ധാരാളം ബ്ലാക്ക് മണി ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. നിരവധി ദേശ സാൽകൃത ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നഗരത്തിൽ ആണ് ഇത്തരം വ്യാജ സ്ഥാപനങ്ങൾ പ്രവർത്തിച്ചു കൊണ്ട് സാധാരണ ജനങ്ങളെ ഇവർ പിഴിയുന്നത്. ഇതിനു അറുതി വരുത്തി പാവപ്പെട്ട ജനങ്ങളെ സഹായിക്കണമെന്ന് രാജ്യ സ്നേഹികൾ പറയുന്നു